ചെന്നൈ: സംവിധായകൻ മണിരത്നത്തിന് ഫോണിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുർ കേശവ പെരുമാൾ കോവിൽ സ്ട്രീറ്റിലുള്ള ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മണിരത്നം പരാതി നൽകിയതിനെത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ഫോൺ ചെയ്തയാളെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഈയിടെ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'ചെക്ക ചിവന്ത വാന' ത്തിലെ ചില പരാമർശങ്ങൾക്കെതിരേ വിമർശനമുയർന്നിരുന്നു. സിനിമയിലെ വിവാദഭാഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്തുണ്ട്. ഭീഷണിക്ക് പിന്നിൽ ഇവരാണോ എന്നാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിലമ്പരശൻ, അരുൺ വിജയ്, ജ്യോതിക എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2QsWDQZ
via
IFTTT
No comments:
Post a Comment