ചാലക്കുടി: പ്രളയദുരന്തത്തിൽനിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ചാലക്കുടിയിൽ ചുഴലിക്കാറ്റ് വീശിയടിച്ചു. കനത്തനാശമുണ്ട്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലും സൗത്ത് ജങ്‌ഷനിലുമാണ് കൂടുതൽ നാശനഷ്‌ടം. വഴിയിൽ നിർത്തിയിട്ട കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവ കേടുവന്നു. പലയിടത്തും അലൂമിനിയം മേൽക്കൂരകൾ പറന്നുപോയി. വൻമരങ്ങൾ മറിഞ്ഞുവീണു. ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങി. പരസ്യബോർഡ് പറന്നുവീണ് സുരഭി തിയേറ്ററിന്റെ മേൽക്കൂര തകർന്നു. തിയേറ്ററിനുള്ളിലേക്ക് മഴവെള്ളം വീണതോടെ ആളുകൾ പരിഭ്രാന്തരായി എഴുന്നേറ്റോടി. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചരയോടെ കനത്തമഴയോടുകൂടിയാണ് ചുഴലിക്കാറ്റ് വീശിയത്. സൗത്ത് ജങ്‌ഷനിൽ പൗലോസ് താക്കോൽക്കാരൻ പാർക്കിൽനിന്ന് വലിയ മരം വീണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൽ ഗതാഗതം മുടങ്ങി. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് റോഡ്, ഇരിങ്ങാലക്കുട റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിലടക്കം ഗതാഗതതടസ്സമുണ്ടായി. പോലീസ് സ്റ്റേഷന്റേതടക്കം നിരവധി കെട്ടിടങ്ങളുടെ ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ പറന്നുപോയിട്ടുണ്ട്. മരങ്ങൾ വീണ് വൈദ്യുതിക്കാലുകൾ മറിഞ്ഞതോടെ കമ്പികൾ പൊട്ടി. പലഭാഗത്തും രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2DTvjtA
via
IFTTT
No comments:
Post a Comment