ഇരുമ്പ് ദണ്ഡുകൊണ്ട് അധ്യാപകനെ തലയ്ക്കടിച്ച് വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്നും ഇറങ്ങിയോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ഇരുമ്പ് ദണ്ഡുകൊണ്ട് അധ്യാപകനെ തലയ്ക്കടിച്ച് വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്നും ഇറങ്ങിയോടി

ന്യൂഡൽഹി: 12 വയസുകാരൻ ക്ലാസിൽവെച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അധ്യാപകനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി മുഖത്ത് പരിക്കേറ്റ അധ്യാപകൻ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് വ്യക്തമാക്കി. ഡൽഹി സാകേത് ഗവൺമെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകനെ ക്രൂരമായി ആക്രമിച്ചത്. വിദ്യാർത്ഥിയ്ക്ക് എതിരെ ഐപിസി 308 പ്രകാരം പോലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. ക്ലാസിൽ വച്ച് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് അധ്യാപകൻ ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതാണ് വിദ്യാർത്ഥിയെ പ്രകോപിതനാക്കിയത്. സംഭവ ദിവസം രാവിലെ സാകേത്പോലീസ് സ്റ്റേഷനിൽ ഗവൺമെന്റ് റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥി അധ്യാപകനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി ഫോൺ എത്തി. ഉടൻതന്നെ ഒരു സംഘം പോലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അധ്യാപകനെ ആണ് കണ്ടത്. ഇദ്ദേഹത്തെ ഉടനെ ഡൽഹി എയിംസ് ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. ബാഗിൽ നിന്നും ഇരുമ്പ് ദണ്ഡ് കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകൻ വിദ്യാർത്ഥിയെ ശകാരിക്കുകയും, ഇക്കാര്യം വിദ്യാർത്ഥിയുടെ അമ്മാവനെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തതായി വിദ്യാർത്ഥികളും അധ്യാപകരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുമ്പ് ദണ്ഡ് അധ്യാപികന്റെ മേശയിൽ നിന്നും എടുത്ത് വിദ്യാർത്ഥി വീണ്ടും തന്റെ ബാഗിൽ വെച്ചു. പിന്നീട് ഇതേ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്ലാസിൽവെച്ചുതന്നെ അധ്യാപകന്റെ തലയിലും മുഖത്തും പ്രഹരിക്കുകയായിരുന്നു. ശേഷം വിദ്യാർത്ഥി ക്ലാസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. കുട്ടി ക്ലാസിൽ വരാതിരിയ്ക്കുന്നത് പതിവായതും അധ്യാപകൻ ചോദ്യം ചെയ്തിരുന്നു. ഇതും പ്രകോപനത്തിന് കാരണമായിട്ടുണ്ടാകാമെന്ന് സ്കൂൾ അധികൃതർ പറയുന്നു. Content Highlight: 12-year-old attacks teacher with rod


from mathrubhumi.latestnews.rssfeed https://ift.tt/2JkAuSp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages