ബിജെപി ഭീഷണി വിലപ്പോവില്ല, എന്‍എസ്എസ് നിലപാട് പുന:പരിശോധിക്കണം: കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ബിജെപി ഭീഷണി വിലപ്പോവില്ല, എന്‍എസ്എസ് നിലപാട് പുന:പരിശോധിക്കണം: കോടിയേരി

കോഴിക്കോട്: വിശ്വാസത്തിലധിഷ്ഠിതമായ വികാരത്തിനല്ല എൻഎസ്എസ് മുൻഗണന കൊടുക്കേണ്ടതെന്നസിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സർക്കാരിനെതിരായുള്ള സ്വന്തം നിലപാട് പരിശോധിക്കണം. സർക്കാരിനെ താഴെയിടുമെന്ന് ബിജെപി ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാവണം എൻഎസ്എസ് പ്രവർത്തിക്കേണ്ടത്. സംഘടനയുടെ ഇപ്പോഴത്തെ നിലപാട് മുൻകാലങ്ങളിൽ സ്വീകരിച്ചിട്ടുള്ളതിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണ്. ആർഎസ്എസുമായി ഏതെങ്കിലും തരത്തിൽ എൻഎസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് താൻ കരുതുന്നില്ല. അങ്ങനെ വന്നാൽ അത് ധൃതരാഷ്ട്രാലിംഗനമായേ അവസാനിക്കൂ. എൻഎസ്എസ് ശാഖകളെ ആർഎസ്എസ് വിഴുങ്ങും. അതാണല്ലോ എസ്എൻഡിപിക്കുണ്ടായ അനുഭവമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. അമിത് ഷായെ സിപിഎമ്മിന് പേടിയില്ല. അമിത് ഷായുടെ കാരുണ്യത്തിൽ വന്ന സർക്കാരല്ല കേരളത്തിലേത്. അതുകൊണ്ട് തന്നെ അമിത് ഷായുടെ മുന്നറിയിപ്പിനെ കാര്യമാക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. വിശ്വാസികളെ അടിച്ചമർത്തിയാൽ സർക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/2yyhLi0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages