കൊലപ്പെടുത്താനായി ഭാര്യയുടെ കാമുകന്‍ വിദേശത്ത് നിന്നെത്തി; സവാദിന്റെ കൊലപാതകം ആസൂത്രിതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

കൊലപ്പെടുത്താനായി ഭാര്യയുടെ കാമുകന്‍ വിദേശത്ത് നിന്നെത്തി; സവാദിന്റെ കൊലപാതകം ആസൂത്രിതം

താനൂർ: താനൂരിൽ മത്സ്യത്തൊഴിലാളിയായ സവാദിന്റെ കൊലപാതകം കാമുകനോടൊപ്പം ചേർന്ന് ആസൂത്രിതമായി ചെയ്തതാണെന്ന് ഭാര്യ സൗജത്തിന്റെ മൊഴി. സൗജത്തിന്റെ കാമുകൻ ബഷീറാണ് ഉറങ്ങി കിടന്ന സവാദിന്റെ തലക്കടിച്ചത്. ഇതിനിടെ സവാദിനൊപ്പം ഉറങ്ങി കിടന്ന മകൾ ഉണർന്നു. തുടർന്ന് സൗജത്ത് മകളെ മുറിയിൽ പൂട്ടിയിട്ട ശേഷം മരണമുറപ്പിക്കിനായി കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സൗജത്തിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. കൃത്യം നടത്താനായി ബഷീർ വിദേശത്ത് നിന്ന് രണ്ടു ദിവസത്തെ ലീവെടുത്താണ് വന്നത്. ഇരുവർക്കും ഒരുമിച്ച് ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നും സൗജത്ത് പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൃത്യത്തിന് ശേഷം ബഷീർ വിദേശത്തേക്ക് തന്നെ കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനിടെ കാമുകനെ സഹായിച്ച കാസർഗോഡ് സ്വദേശിയായ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കൊലപാതകം നടത്തുമ്പോൾ ബഷീറിനൊപ്പമുണ്ടായിരുന്നതായാണ് വിവരം. സൗജത്തിന്റെയും ഈ കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകൻ സവാദ്(40) വ്യാഴാഴ്ച കൊലചെയ്യപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച രണ്ടു മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോൾ വീടിന്റെ സിറ്റ്ഔട്ടിൽ സവാദ് രക്തത്തിൽക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.


from mathrubhumi.latestnews.rssfeed https://ift.tt/2Paws0X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages