ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ ഇന്ന് തുറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകള്‍ ഇന്ന് തുറക്കും

പത്തനംതിട്ട : കനത്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളും പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാർ ഡാമിന്റെ ഷട്ടറുകളും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തുറക്കും. കക്കി ആനത്തോടിന്റെയും പമ്പാ ഡാമിന്റെയും ഷട്ടറുകൾ 30 സെന്റീമീറ്റർ ആയിരിക്കും തുറക്കുക. ഇതുമൂലം പമ്പാ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പമ്പാ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവരും പമ്പാ ത്രിവേണിയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും മുൻ കരുതൽ എന്ന നിലയിലാണ് ഡാമുകൾ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂഴിയാർ ഡാം തുറക്കുന്നതു മൂലം മൂഴിയാർ, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജല നിരപ്പ് ഉയരാൻ ഇടയുണ്ട്. ഷട്ടറുകൾ ഉയർത്തുമ്പോൾ കക്കി ആനത്തോട് ഡാമിൽ നിന്ന് ഏകദേശം 150 ഉം പമ്പാ ഡാമിൽ നിന്ന് 100 ഉം മൂഴിയാർ ഡാമിൽ നിന്ന് 10 മുതൽ 50 ക്യുമെക്സ് ജലവുമായിരിക്കും പുറത്തേക്ക് ഒഴുക്കുകയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2y9bitV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages