അമേരിക്കന്‍ നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് 'പൂസായ' പക്ഷികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

അമേരിക്കന്‍ നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് 'പൂസായ' പക്ഷികള്‍

മിനസോട്ട: അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗിൽബർട്ടയിൽആളുകളെ പരിഭ്രാന്തരാക്കി പൂസായപക്ഷിക്കൂട്ടം. പഴങ്ങൾ കഴിച്ച് മത്തുപിടിച്ചപക്ഷികൾ നഗരത്തിൽ ക്രമരഹിതമായി പറക്കുന്നതായും അവ വാഹനങ്ങളിൽ ഇടിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി. പക്ഷികൾ വാഹനങ്ങളിലും വീടുകളുടെ ജനാല ചില്ലുകളിലും പറന്നുവന്ന് ഇടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. പുളിപ്പ് വന്ന് എഥനോൾ ഉത്പാദിപ്പിക്കപ്പെട്ടപഴങ്ങൾ കഴിച്ചതാണ് പക്ഷികൾക്ക് മത്തു പിടിക്കാൻകാരണമായതെന്ന് പോലീസ് വ്യക്തമാക്കി. ശൈത്യകാലം നേരത്തേ വന്നതാണ് പഴങ്ങൾ നേരത്തേ പുളിക്കാനിടയാക്കിയത്. ഇതോടെ പഴങ്ങൾക്ക് മദ്യത്തിന്റെ ഗുണങ്ങൾ കൈവരികയും കഴിച്ച പക്ഷികൾക്ക് നിലതെറ്റുകയുമായിരുന്നു. അതേസമയം സംഭവത്തിൽ പരിഭ്രാന്തി വേണ്ടെന്നും ഏറെ വൈകാതെ പക്ഷികൾ സമചിത്തത വീണ്ടെടുക്കുമെന്നും അധികൃതർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2PdB32D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages