മുന്‍ എം.പി. ഉള്‍പ്പെടെ നാലു ഇന്ത്യക്കാര്‍ അലാസ്‌കയില്‍ വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

മുന്‍ എം.പി. ഉള്‍പ്പെടെ നാലു ഇന്ത്യക്കാര്‍ അലാസ്‌കയില്‍ വാഹനാപകടത്തില്‍ മരിച്ചു

അലാസ്ക: മുൻ എം.പിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ് മൂർത്തി(76) അലാസ്കയിൽ കാറപകടത്തിൽ മരിച്ചു. വിശാഖപട്ടണത്തിൽനിന്നുരണ്ടു തവണ (1991,1999)ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തോടൊപ്പം കാറിൽ ഉണ്ടായിരുന്ന വാനിന്റെ ഡ്രൈവർ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എം.വി.എസ്.മൂർത്തി എന്നിവരുംമരിച്ചു. യു.എസിലെ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റ് അലുംനി മീറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഇപ്പോൾ ആന്ധ്രപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ് മൂർത്തി. വിശാഖപട്ടണം ഗാന്ധി യൂണിവേഴ്സിറ്റി സ്ഥാപകൻ കൂടിയാണിദ്ദേഹം. ഒക്ടോബർ ഒന്നിന് വൈൽഡ് ലൈഫ് സാങ്ങ്ച്വറി സന്ദർശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന വെങ്കിട്ട പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ കോളിൻ, ഭാര്യ ഫെലീഷ്യ എന്നിവർക്കും പരിക്കുണ്ട്. 1991 ൽ ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂർത്തിക്ക് ആന്ധ്ര യൂണിവേഴ്സിറ്റിയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. വാർത്ത അയച്ചത് : പി.പി.ചെറിയാൻ


from mathrubhumi.latestnews.rssfeed https://ift.tt/2y0i2Ky
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages