സ്വയം ചിതയൊരുക്കി വയോധിക തീകൊളുത്തി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

സ്വയം ചിതയൊരുക്കി വയോധിക തീകൊളുത്തി മരിച്ചു

തുറവൂർ (ആലപ്പുഴ): സ്വയം ചിതയൊരുക്കിയശേഷം വയോധിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കോടംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല(72)യാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച പകൽ വീടിനരികിൽ ഇഷ്ടിക പാകി വിറക് അടുക്കി ഇതിന് മീതെ പഴയ ജനൽ വച്ചാണ് ചിതയൊരുക്കിയത്. പ്രദേശവാസികൾ ചോദിച്ചപ്പോൾ വിറക് ഉണക്കാനാണ് എന്നാണിവർ പറഞ്ഞത്. എന്നാൽ, രാത്രി ഒമ്പതിന് തീ ആളിപ്പടരുന്നത് കണ്ട് അയൽവാസികളെത്തിയപ്പോഴാണ് പൊള്ളലേറ്റനിലയിൽ ലീലാമണിയെ ചിതയ്ക്കരികിലുള്ള വാഴച്ചുവട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർ ചിതയിൽ കിടന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും പൊള്ളലേറ്റപ്പോൾ ഇറങ്ങി ഓടിയതാകാമെന്നും സംശയിക്കുന്നു. ഉടൻതന്നെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തിയതോട് പോലീസ് കേസെടുത്തു. മക്കൾ: സജി, സാലി, പരേതനായ സതീശൻ. മരുമക്കൾ: സദു, രാജി.


from mathrubhumi.latestnews.rssfeed https://ift.tt/2qcp7mS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages