തന്നെ വധിക്കാന്‍ ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

തന്നെ വധിക്കാന്‍ ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കൻ പ്രസിഡന്റ് എം. സിരിസേന. കാബിനറ്റ് യോഗത്തിൽ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായി ദ ഹിന്ദുവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഹയുടെ ഇന്ത്യാ സന്ദർശനത്തിന് തൊട്ടു മുമ്പായാണ് സിരിസേനയുടെ ആ ആരോപണം. എന്നാൽ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ ശ്രീലങ്കൻ സർക്കാർതയ്യാറായിട്ടില്ല. കഴിഞ്ഞ മാസം സിരിസേനയെ വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് നമൽ കുമാര എന്നായാളേയും ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് എം.തോമസ് എന്ന മലയാളിയേയും അറസ്റ്റ് ചെയ്തിരുന്നു.എന്നാൾ ശ്രീലങ്കൻ സർക്കാർ പിന്നീട് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ ആരോപണം. ഇതാദ്യമായല്ല ശ്രീലങ്കൻ ഭരണാധികാരികൾ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. 2015 ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തന്നെ പരാജയപ്പെടുത്തിയത് ഇന്ത്യൻ ഏജൻസികളുടെ ഇടപെടലാണെന്ന് മഹീന്ദ്ര രാജ്പക്സെ ആരോപിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Ersssa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages