പ്രതിഷേധ സമരക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകും- ഇ.പി.ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

പ്രതിഷേധ സമരക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകും- ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ശബരിമലയിലേക്ക് പോകുന്ന വിശ്വാസികളെ തടയുന്നവർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പിജയരാജൻ. ഇപ്പോൾ നടക്കുന്ന സമരങ്ങൾ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. സമരം പരാജയപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്രതമെടുത്ത് വിശ്വാസത്തോടെ മല കയറാനെത്തുന്നവരെ തടയുന്നത് ശരിയല്ല. അയ്യപ്പനെ കാണാനെത്തുന്നവരെ തടയുന്നത് ദൈവദോഷമല്ലേ. അങ്ങനെ തടയുന്ന പ്രതിഷേധക്കാർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാൻ കേരള സർക്കാരിന് ബാധ്യതയുണ്ട്. അത് നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്നവരോട് എന്ത് പറഞ്ഞ് മനസ്സിലാക്കാനാണെന്നും ഇ.പി.ജയരാജൻ ചോദിച്ചു. content highlights:Sabarimala protest,E.P.Jayarajan reaction, Pamba, Nilakkal


from mathrubhumi.latestnews.rssfeed https://ift.tt/2R0SvrJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages