ശബരിമലയിലെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ശബരിമലയിലെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചു

നിലയ്ക്കൽ: സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് എത്തിയ ആരോഗ്യവകുപ്പിലെ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ഗാർഡ് പരിശോധിച്ചു. വനിതാ ഉദ്യോഗസ്ഥരുടെ പ്രായം അടക്കമുള്ള വിവരങ്ങൾ ദേവസ്വം ഗാർഡ് എഴുതിവെക്കുകയും ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുകയും ചെയ്തു. അവലോകന യോഗത്തിനെത്തിയ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ജീവനക്കാരോടാണ് ഗാർഡുമാർ രേഖകൾ ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പ്അഡീഷണൽ ഡയറക്ടർ ഡോ. കെ ജെ റീന, വെക്ടർ ബോൺ ഡിസീസ് അഡീ. ഡയറക്ടർ ഡോ. മീനാക്ഷി എന്നിവരെയാണ് നിലയ്ക്കലിൽ പ്രായം പരിശോധിച്ചത്. രണ്ട് ഉദ്യോഗസ്ഥർക്കും 50 വയസ്സിന് മുകളിലാണ് പ്രായം എന്ന കാര്യം വ്യക്തമായതിനു ശേഷമാണ് പ്രവേശിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സുപ്രീം കോടതി വധി വരുന്നതിന് മുൻപുണ്ടായിരുന്ന പരിശോധനകൾ തുടരുകയാണ്. വിധിക്കു ശേഷവും ഇത്തരം പരിശോധന ആവശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2pW89J6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages