വിശ്വാസം സംരക്ഷിക്കും; ജീവത്യാഗത്തിനും തയ്യാര്‍- പ്രയാര്‍ ഗോപാലകൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

വിശ്വാസം സംരക്ഷിക്കും; ജീവത്യാഗത്തിനും തയ്യാര്‍- പ്രയാര്‍ ഗോപാലകൃഷ്ണന്‍

നിലയ്ക്കൽ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവർക്കെതിരായ പോലീസ് നടപടി ശരിയായില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻപ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ജീവത്യാഗത്തിന് തയ്യാറായാണ് ഇപ്പോൾ ശബരിമലയിലേക്ക് പോകുന്നതെന്നും നിലയ്ക്കലിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അടിച്ചമർത്താനാണ് ശ്രമമെങ്കിൽ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ശബരിമലയിലേക്ക് പോകുകയാണ്. ആചാരത്തിന് വിരുദ്ധമായി യുവതികൾ കയറിയാൽ അന്ന് ശബരിമലയിലുള്ള പ്രാർഥന മതിയാക്കും. വിശ്വാസികൾ അധികാരത്തിൽ വരികയും നിയമത്തിൽ മാറ്റമുണ്ടാകുകയും ചെയ്യുമ്പോൾ മാത്രമേ പിന്നീട് ശബരിമലയിലേക്ക് പോകൂ. പമ്പയിൽ നാമജപ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രയാർ ഗോപാലകൃഷ്ണൻ ശബരിമലയിലേക്ക് പോയത്. രാവിലെ തന്നെ പമ്പയിൽ നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2yjMHCI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages