കണ്ണൂർ: പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. നാലു പേർക്ക് പരുക്കേറ്റു. തൃശൂർ സ്വദേശികളായ ബിന്ദു ലാൽ (55), തരുൺ (16), ദിയ (10), ഐശ്വര്യ (12) എന്നിവരാണു മരിച്ചത്. പത്മാവതി, അനിത, നിയ, ബിജിത എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. മുകാംബികയിലേക്കു ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്ന സംഘത്തിന്റെ കാർ മംഗലാപുരത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Af6ZyF
via
IFTTT
No comments:
Post a Comment