കണ്ണൂർ: ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടാൻ സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകണമെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. അവസരവാദികൾക്ക് ഇടം ഉണ്ടാക്കാൻ സർക്കാർ ഇടവരുത്തരുത്. നിയമത്തിന്റെ വഴിയിലൂടെ സർക്കാർ സഞ്ചരിച്ച് വിശ്വാസികളുടെ മനസ്സിനേറ്റ പോറൽ മാറ്റണം. വിശ്വാസത്തെ മാറ്റാൻ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. വിശ്വാസം സംരക്ഷിക്കുന്നതാണ് അവരുടെ ബാധ്യതയെന്നും സുധാകരൻമാധ്യമങ്ങളോട് പറഞ്ഞു. ആർത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തണം. പന്തളത്ത് ഇന്നലെ വന്നെത്തിയ ജനക്കൂട്ടം ആരും പറഞ്ഞിട്ടെത്തിയതല്ല. വിശ്വാസങ്ങൾ തകർക്കപ്പെട്ടപ്പോൾ യാന്ത്രികമായി എത്തിയ ജനക്കൂട്ടമാണ് അവിടെ കണ്ടത്. ജെല്ലിക്കെട്ട് വിവാദം തമിഴ്നാട് സർക്കാർ കൈകാര്യം ചെയ്ത പോലെ ശബരിമല വിഷയവും കേരള സർക്കാർ കൈകാര്യം ചെയ്യണം. ജനരോഷം കണ്ട് ബിജെപിയും ആർഎസ്എസും നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു. ശ്രീധരൻ പിള്ള ആദ്യം പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. സർക്കാർ ഇത് മുന്നിൽ കാണണം. അവസരം കാത്ത് നിൽക്കുന്നവർക്ക് വദിയുണ്ടാക്കരുതെന്നാണ് എനിക്ക് പറയാനുള്ളതെന്നും സുധാകരൻ പറഞ്ഞു. ടൂറിസ്റ്റ് മനോഭവത്തോടെ കാണുന്ന സ്ത്രീകൾ മാത്രമെ സുപ്രീംകോടതിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പോകുകയുള്ളൂ. അല്ലാത്ത ഒരു വിശ്വാസിയും പോകില്ല. മുത്തലാഖ് വിഷയം കൈകാര്യം ചെയ്യേണ്ടതും മത പണ്ഡിതൻമാരായിരുന്നു. അത്തരം മതപരമായതും വിശ്വാസപരമായതുമായ കാര്യങ്ങൾ അതാത് മത മേലധ്യക്ഷൻമാരാണ് കൈകാര്യം ചെയ്യേണ്ടതെന്ന അഭിപ്രായമാണ് തനിക്ക്. കോൺഗ്രസിന് എല്ലാ മതങ്ങളും ഒരു പോലെയാണ്. ദൈവ വിശ്വാസമുള്ളവർ അതിൽ വിശ്വസിക്കുന്നു. പുറത്ത് നിരീശ്വരവാദം പറഞ്ഞ് അകത്ത് പൂജ നടത്തുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2O1FBwu
via
IFTTT
No comments:
Post a Comment