തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വിശ്വാസികൾക്കിടയിൽ നേരത്തെ മുതൽ രണ്ട് അഭിപ്രായങ്ങളുള്ളവരുണ്ട്. ഈ വ്യത്യസ്താഭിപ്രായങ്ങൾസുപ്രീം കോടതി പരിശോധിക്കുകയുംകോടതിയുടെ അന്തിമ വിധി വരികയും ചെയ്തു. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അനുമതി നൽകുന്നതെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കണമെന്ന് പറയുന്ന സന്യാസികളടക്കമുള്ള വിശ്വാസികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എന്ന നിലയിൽ കോടതി വിധി അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ.ഈ മണ്ഡലകാലത്ത് സ്ത്രീകൾ അവിടെ വന്നേക്കാം. അപ്പോൾ അവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് സർക്കാരിന് സ്വീകരിക്കാനുള്ള നടപടി. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.അത് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും. ശബരിമല ക്ഷേത്രത്തിലേക്ക് പോകാൻ സ്ത്രീകൾ തയ്യാറാകുന്നെങ്കിൽ അത് തടയാൻ പറ്റില്ല. വനിതാ പോലീസുകാരെ നിയോഗിച്ച് സ്ത്രീകൾക്ക് സംരക്ഷണം നൽകും. വേണ്ടിവന്നാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാ പോലീസുകാരെയും ശബരിമലയിൽ നിയോഗിക്കും. സുപ്രീം കോടതി വിധിയിൽപുനഃപരിശോധനാ ഹർജി നൽകില്ല.ദേവസ്വം ബോർഡ് പ്രസിഡന്റ് ഏതു സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജിയുടെ കാര്യം പറഞ്ഞെതെന്ന് അറിയില്ല. ദേവസ്വം ബോർഡ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. അദ്ദേഹം ചിലപ്പോൾ അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ പറയാറുണ്ട്. അത് അദ്ദേഹത്തിനു മാത്രം ബാധകമായ കാര്യമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് അദ്ദേഹം തന്റെ കുടുംബത്തിലെ സ്ത്രീകൾ ശബരിമലയിൽ പോകില്ല എന്നൊക്കെ മാധ്യമങ്ങളോട് പറഞ്ഞത്. അത്തരമൊരു നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Chief minister Pinarayi Vijayan, Sabarimala womens entry
from mathrubhumi.latestnews.rssfeed https://ift.tt/2NXaodE
via
IFTTT
No comments:
Post a Comment