കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: കെ.പി.എം.ജി മുഖ്യ ഉപദേശക ചുമതല വഹിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: കെ.പി.എം.ജി മുഖ്യ ഉപദേശക ചുമതല വഹിക്കും

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കെ.പി.എം.ജിയെ മുഖ്യ ഉപദേശക ചുമതലക്കാരായി നിയമിക്കും. മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. വിഭവ സമാഹരണത്തിനും അസംസ്കൃത വസ്തുക്കൾ കണ്ടെത്താനും പ്രത്യേകം കമ്മറ്റികൾ നിയോഗിക്കും. നവകേരള നിർമ്മാണം പ്രത്യേക അജണ്ടയായി എടുത്താണ് ഇന്നത്തെ മന്ത്രിസഭാ യോഗം ചേർന്നത്. റീബിൽഡിങ്ങ് കേരള എന്ന തലക്കെട്ടോടുകൂടിയുള്ള 15 പേജുള്ള നോട്ടാണ് മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യുന്നത്. ഈ യോഗത്തിന്റെ തീരുമാനമായാണ് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ കെ.പി.എം.ജിയെ മുഖ്യ ഉപദേശക ചുമതലക്കാരായി നിയമിക്കാനുള്ള തീരുമാനം. നിലവിൽ നവകേരള നിർമ്മാണം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ പഠനം നടത്താനായിരുന്നു കെ.പി.എം.ജിയെ നിയമിച്ചിരുന്നത്. ഇതൊരു സ്ഥിരം സംവിധാനം അല്ലെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇവർക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന ഒരുത്തരവ് പുറത്തിറക്കുകയായിരുന്നു. ഇപ്പോൾ അതിൽ നിന്നും കടന്ന് നവകേരള നിർമ്മാണത്തിന്റെ പൂർണ ഉപദേശക ചുമതല കെ.പി.എം.ജിക്ക് നൽകിയിരിക്കയാണ്. നവകേരള നിർമ്മാണത്തിന്റെ പ്ലാനുകളും മറ്റും തയ്യാറാക്കുന്നത് കെ.പി.എം.ജി ആയിരിക്കും. നികുതി സംബന്ധമായ കേസുകൾ ഉള്ളതിനാൽ പുനർനിർമാണ പ്രവർത്തനങ്ങളിൽനിന്ന് ഇവരെ ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കെ.പി.എം.ജി.യുടെ വിശ്വാസ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മന്ത്രി ഇ.പി. ജയരാജന് കത്ത് നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2P3VOAI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages