ദേശീയഗാനം മോശമായി ആലപിച്ചു; ഓണ്‍ലൈന്‍ സെലിബ്രിറ്റിക്ക് ജയില്‍ശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ദേശീയഗാനം മോശമായി ആലപിച്ചു; ഓണ്‍ലൈന്‍ സെലിബ്രിറ്റിക്ക് ജയില്‍ശിക്ഷ

ഹോങ്കോങ്: ദേശീയഗാനം മോശമായി ആലപിച്ചതിന്റെ പേരിൽ ചൈനയിൽ യുവതിക്ക് ജയിൽശിക്ഷ. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇരുപത്തിയൊന്നുകാരിയായ യാങ് കെയിലിയ്ക്ക് അഞ്ച് ദിവസത്തേക്ക് തടവ്ശിക്ഷ വിധിച്ചത്. ചൈനയിൽ വളരെയധികം ആരാധകരുള്ള ഓൺലൈൻ സെലിബ്രിറ്റികളിൽ ഒരാളാണ് കെയിലി. തന്റെ ലൈവ് യൂട്യൂബ് ഷോയിൽ കാർട്ടൂൺ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന രീതിയിൽ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് കെയിലിക്കെതിരേ കേസെടുത്തത്. ദേശീയഗാനം ആലപിക്കുന്ന സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്നാണ് അധികൃതരുടെ വാദം. താൻ ചെയ്ത തെറ്റെന്തെന്ന് അറിയില്ലെന്ന് ആദ്യം നിലപാടെടുത്ത കെയിലി തുടർന്ന് ക്ഷമാപണത്തിന് തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. ഷീ ജിൻപിങ് പ്രസിഡന്റായതിനു ശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവർക്കുള്ള ശിക്ഷ കർശനമാക്കി നിയമം പരിഷ്കരിച്ചത്. Content Highlights:Singing National Anthem Badly,Chinese Online Star Jailed, Yang Kaili


from mathrubhumi.latestnews.rssfeed https://ift.tt/2AelqD3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages