ന്യൂഡൽഹി: തോക്കുമായെത്തി പഞ്ചനക്ഷത്രഹോട്ടലിനു മുമ്പിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ബിഎസ്പി നേതാവും മുൻ പാർലമെന്റംഗവുമായ പ്രമുഖന്റെ മകനാണ് യുവാവെന്ന് പോലീസ് പറഞ്ഞു. ആശിഷ് പാണ്ഡെ എന്ന യുവാവാണ് ഞായറാഴ്ച്ച രാത്രി ഡൽഹിയിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിന് മുന്നിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. നിശാപാർട്ടിക്ക് ശേഷം പുറത്തിറങ്ങിയ ആശിഷ് കൂടെയുള്ള യുവതിയുമായി വാക്തർക്കത്തിലേർപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ആശിഷ് യുവതിയെ അസഭ്യം പറയുകയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെൺസുഹൃത്തും സുരക്ഷാഉദ്യോഗസ്ഥനും ചേർന്ന് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. അവരോടും തർക്കത്തിന് മുതിർന്ന യുവാവിനെ ഹോട്ടൽ ജീവനക്കാർ വലിച്ചിഴച്ചുകൊണ്ടുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. അപ്പോഴും അയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശിഷ് പാണ്ഡെയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. #WATCH A man brandishes a gun outside a 5-star hotel in Delhi on October 14. A case has been registered in connection with the incident. #Delhi pic.twitter.com/G14eqVJU0U — ANI (@ANI) October 16, 2018
from mathrubhumi.latestnews.rssfeed https://ift.tt/2PCYZMY
via
IFTTT
No comments:
Post a Comment