ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ സംശയാസ്പദമായ രീതിയിൽ ചൈനയുടെ അന്തർവാഹിനി കണ്ടെത്തിയതായി നാവികസേനയുടെ റിപ്പോർട്ട്. ഡോക് ലാം വിവാദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമെന്നും നാവികസേന പറയുന്നു. കടൽക്കൊള്ളക്കാരെ തടയുന്നതിന്റെ ഭാഗമായാണ് അന്തർവാഹിനി വിന്യസിച്ചതെന്നാണ് ചൈനയുടെ ന്യായീകരണം. സമുദ്രമേഖലയിലൂടെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി-നേവി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതായി ആശങ്കയുണ്ടെന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാമ്പ അഭിപ്രായപ്പെട്ടിരുന്നു. അന്ന് മുതൽ ഇന്ത്യ മേഖലയിൽ സസൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു എന്നും നാവികസേന പറയുന്നു. മേഖലയിലുണ്ടാകുന്ന ഏതൊരു അപ്രതീക്ഷിത നീക്കത്തെയും നേരിടാൻ സർവ്വസജ്ജമാണ് നാവികസേന അറിയിച്ചു. സമുദ്രത്തിൽ ജാഗ്രതയോടെ യുദ്ധക്കപ്പലുകൾ സർവ്വവിധസന്നാഹങ്ങളോടെയും സജ്ജമാണെന്നും നാവികസേന അറിയിച്ചു. കടൽകൊള്ളക്കാർക്കെതിരായ നീക്കവും കപ്പൽഗതാഗത സ്വാതന്ത്ര്യവുമാണ് മേഖലയിൽ ചൈനയുടെ സാന്നിധ്യം വർധിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും നാവിക സേന പറയുന്നു. content highlights:China attack submarine,Indian Ocean Region, India-China
from mathrubhumi.latestnews.rssfeed https://ift.tt/2QT7YtE
via
IFTTT
No comments:
Post a Comment