നിലയ്ക്കൽ: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ പമ്പയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാർഥിനികളെ ഇറക്കിവിട്ടു. നിലയ്ക്കലിൽ രാവിലെ 11 മണിയോടെയാണ് സംഭവം. ബസിൽ പെൺകുട്ടികളെ കണ്ട സംഘം ബസിനകത്തു കയറി ഇവരെ ബലമായി പുറത്തിറക്കുകയായിരുന്നു. ശബരിമലയിലേക്ക് സ്ത്രീകളെ പോകാൻ അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് ഇവരുടെ യാത്ര തടഞ്ഞത്. കോട്ടയത്തു നിന്നും പമ്പയിലേക്ക് പോകുകയായിരുന്നു ഇവർ. കഴിഞ്ഞ എട്ടുദിവസമായി സ്ത്രീകളുടെ സംഘം പമ്പയിലേക്ക് പോകുന്ന ബസുകൾ പരിശോധിച്ച് സ്ത്രീകളില്ല എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. ചൊവ്വാഴ്ച രാവിലേയും പരിശോധനക്ക് ശേഷം മാത്രമേ മാധ്യമപ്രവർത്തകരേയും കടത്തിവിട്ടുള്ളൂ.നിലയ്ക്കലിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വേണ്ടത്ര പോലീസുകാരെ വിന്യസിച്ചിട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം ശബരിമലയിലേക്ക് പോകുന്നവരെ തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2OVt5hN
via
IFTTT
No comments:
Post a Comment