തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വിവാദ കൺസൾട്ടൻസി കെ.പി.എം.ജി മുഖ്യഏജൻസിയാകും. നിയമസഭാ യോഗത്തിന്റേതാണ് തീരുമാനം.നവകേരള നിർമ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവർത്തനങ്ങൾക്ക് മന്ത്രിസഭ മേൽനോട്ടം വഹിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ അംഗങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഉപദേശകസമിതി അംഗങ്ങളാണ്. റവന്യൂ, ജലവിഭവം, ഗതാഗതം, തുറമുഖം വകുപ്പ് മന്ത്രിമാരും സമിതിയിലുണ്ടാകും. ടി.കെ.എ നായർ, എം.എ.യൂസഫലി, മുരളി തുമ്മാരുകുടി എന്നിവരും സമിതിയിലുണ്ടാകും. ഉപദേശകസമിതിയോഗം ഈ മാസം 22ന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഭവസമാഹരണത്തിനും അസംസ്കൃത വസ്തു ശേഖരണത്തിനും പ്രത്യേകം സമിതികളുണ്ടാകും. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Ac1DUw
via
IFTTT
No comments:
Post a Comment