പ്രായം 106 ആയെങ്കിലും മസ്ത്താന മുത്തശ്ശിയുടെ രുചി വൈവിധ്യങ്ങള്‍ ആരുടെയും നാവില്‍ വെള്ളമൂറിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

പ്രായം 106 ആയെങ്കിലും മസ്ത്താന മുത്തശ്ശിയുടെ രുചി വൈവിധ്യങ്ങള്‍ ആരുടെയും നാവില്‍ വെള്ളമൂറിക്കും

മസ്താന മുത്തശ്ശിക്ക് 106-വയസ്സായി. എന്നാലും ചുറുചുറുക്കിന് ഒരു കുറവുമില്ല. മസ്താന മുത്തശ്ശിയുടെ ഏറ്റവും വലിയ നേരംപോക്കെന്ന് പറയുന്നത് പാചകമാണ്. പാചകം ഒരു കലയാണെന്ന് പറയുന്നത് മുത്തശ്ശിയുടെ കാര്യത്തില്‍ ശരിയാണ്. 106 വയസ്സായെങ്കിലും പ്രായത്തെ വെല്ലുന്ന പാചകമാണ് മുത്തശ്ശിയുടേത്. കുറച്ച് സാധനങ്ങള്‍ കൊണ്ട് വളരെ എളുപ്പത്തിലാണ് മുത്തശ്ശി ഓരോ വിഭവങ്ങളാണുണ്ടാക്കുന്നത്.

തണ്ണിമത്തനുള്ളില്‍ ചിക്കന്‍ വെച്ച് പാകം ചെയ്യുക, തക്കാളിക്കുള്ളില്‍ കോഴിമുട്ട വച്ച് ഓംലറ്റ് ഉണ്ടാക്കുക തുടങ്ങി മുത്തശ്ശിക്ക് തന്റേതായ വെറൈറ്റി ശൈലിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നതിലുപരി എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കാന്‍ മുത്തശ്ശിക്കിഷ്ടമാണ്. മാത്രമല്ല, എറ്റവും പ്രായം ചെന്ന യൂട്യൂബര്‍ കൂടിയാണ് മുത്തശ്ശി. 250,000 ത്തോളം വരിക്കാരാണ് മുത്തശ്ശിക്ക് യൂട്യൂബിലുള്ളത്.

പതിനൊന്നാം വയസ്സില്‍ മസ്ത്താനമ്മ വിവാഹിതയായെങ്കിലും 22 വയസ്സില്‍ വിധവയാകേണ്ടി വന്നു. പിന്നീട് ഇത്ര വയസ്സായിട്ടും ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തില്‍ മുത്തശ്ശി ഒറ്റക്കാണ് കഴിയുന്നത്. നിരവധി കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് മുത്തശ്ശി കടന്നു പോയതെങ്കിലും വളരെയധികം നൂതന ചിന്താഗതിയുള്ള വ്യക്തി കൂടിയാണ്. ഒരു നെല്‍പാടത്തിനു നടുവില്‍ അടുപ്പുകൂട്ടി കരിയിലകളും വിറകുകൊള്ളികളും ഉപയോഗിച്ചാണ് മുത്തശ്ശി പാചകം ചെയ്യുന്നത്. മുത്തശ്ശി ഒരിക്കലും ചെറിയ അളവില്‍ പാകം ചെയ്യാറില്ല. നല്ല വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുത്തശ്ശിയുടെ കുറച്ച് ടിപ്‌സ് കൂടി മനസ്സിലാക്കാവുന്നതാണ്.

മുത്തശ്ശിയുടെ ഒരു ടിപ്‌സ് - ചിക്കന്‍ ഡ്രംസ്റ്റിക്ക് തയ്യാറാക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തില്‍ ഗരം മസാലയിട്ട് ചിക്കന്‍ വേവിച്ച് ശേഷമാണ് മസാല ചേര്‍ത്ത് പൊരിക്കാവുന്നതാണ്.



from mangalam.com https://ift.tt/2CN5NVu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages