ന്യൂഡൽഹി: എസി കൊച്ചുകളിൽ യാത്രക്കാരുടെ ക്യുബിക്കിളുകൾ തമ്മിൽ മറച്ചിരുന്ന കർട്ടൻ റെയിൽവെ ഒഴിവാക്കുന്നു. എസി 2 ടയർ കോച്ചുകളിലുള്ള കർട്ടനുകളാണ് ഒഴിവാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാൻ കഴിയാത്തതിനാലാണ് കർട്ടനുകൾ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഭക്ഷണം കഴിച്ച് കൈതുടയ്ക്കുന്നതിനും ഷൂ വൃത്തിയാക്കുന്നതും യാത്രക്കാർ കർട്ടനുകൾ ഉപയോഗിക്കുന്നതായാണ് പരാതി. പുതിയ കർട്ടൻ ഇടുമ്പോഴേയ്ക്കും വൃത്തികേടാക്കുന്നതായി റെയിൽവെ പറയുന്നു. സാധാരണ മാസത്തിലൊരിക്കലാണ് റെയിൽവെ എസി കോച്ചുകളിലെ കർട്ടൻ മാറ്റുന്നത്. ഈമാസം അവസാനത്തോടെ കർട്ടൻ ഒഴിവാക്കുന്നകാര്യത്തിൽ അന്തിമതീരുമാനമെടുത്തേക്കും. യാത്രക്കാരുടെ സ്വകാര്യത പരിഗണിച്ച് 2009 ലാണ് എസി കോച്ചുകളിൽ റെയർവെ കർട്ടൻ ഉപയോഗിച്ചുതുടങ്ങിയത്. 2014ൽ തീപ്പിടുത്തമുണ്ടായതിനെതുടർന്ന് എസി 3 ടയർ കോച്ചുകളിൽനിന്ന് കർട്ടൻ ഒഴിവാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RQhBul
via
IFTTT
No comments:
Post a Comment