ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന്‌ സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന്‌ സൂചന

പനാജി: ഗോവയിലെ രണ്ട് കോൺഗ്രസ് എം.എൽ.എമാർ ബിജെപിയിൽ ചേരുമെന്ന് സൂചന. ദയാനന്ദ് സോപ്തെ, സുഭാഷ് ഷിരോദ്കർ എന്നീ എംഎൽഎമാർ തിങ്കളാഴ്ച രാത്രി ഡൽഹിക്ക് തിരിച്ചതോടെ അഭ്യൂഹം ശക്തമായി. ചൊവ്വാഴ്ച ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ ഇവർ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഇതിൽ ദയാനന്ദ് സോപ്തെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കറെയാണ് പരാജയപ്പെടുത്തിയത്. ഷിരോദ മണ്ഡലത്തെയാണ് ശിരോദ്കർ പ്രതിനിധീകരിക്കുന്നത്. ഇവർ ഗോവയിൽ നിന്ന് ഡൽഹിക്ക് തിരിക്കും മുന്നെ ചർച്ചകൾക്കായി ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഡൽഹിക്ക് തിരിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് അംഗത്വവും എംഎൽഎ സ്ഥാനവും രാജിവെച്ച വിശ്വജിത് റാണെ ബിജെപിയിൽ ചേർന്ന് വീണ്ടും മത്സരിച്ച് ജയിക്കുകയായിരുന്നു. മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയിൽ രാഷ് ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് രണ്ട് എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നത്. ഗോവയിൽ ഭരണമില്ലാത്ത സ്ഥിതിയാണെന്നും തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ് ട്രപതിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ. 16 എംഎൽഎമാരുള്ള കോൺഗ്രസാണ് സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ കക്ഷി. Content Highlights: Congress, BJP


from mathrubhumi.latestnews.rssfeed https://ift.tt/2QSeMYr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages