തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം, കണ്ണൂർ, ജില്ലകളിൽ കെ.എസ്.ആർ.ടിസി ജീവനക്കാരുടെ മിന്നൽ സമരം. സമരത്തെ തുടർന്ന് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചു. നേരത്തെ തിരുവനന്തപുരത്ത് ജീവനക്കാരുടെ മിന്നൽ സമരം നടന്നതിന് പുറകെയാണ് ഈ ജില്ലകളിലേക്ക് കൂടി സമരം വ്യാപിച്ചത്. റിസർവേഷൻ കൗണ്ടർ ജോലി കുടുംബശ്രീയെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഷയത്തിൽ സംയുക്ത തൊഴിലാളി യൂണിയൻ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ നടത്തിയ ഉപരോധ സമരത്തിൽ നേരിയതോതിൽ സംഘർഷമുണ്ടായി. കുടുംബശ്രീ ജീവനക്കാർ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകൾക്ക് മുന്നിലാണ് ഇവർ സമരം നടത്തിയത്. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമമാണ് സംഘർഷത്തിന് കാരണമായത്. വിഷയത്തിൽ ഇന്ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയൻ നേതാക്കന്മാരെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു
from mathrubhumi.latestnews.rssfeed https://ift.tt/2RNJkMe
via
IFTTT
No comments:
Post a Comment