എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്ര തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്ര തുടങ്ങി

പന്തളം: എൻ.ഡി.എ. നടത്തുന്ന ശബരിമല സംരക്ഷണയാത്ര പുറപ്പെട്ടു. 15-ന് സെക്രട്ടേറിയറ്റ് നടയിലാണ് സമാപനം. രാവിലെ 10-ന് പന്തളം മണികണ്ഠനാൽത്തറയിൽനിന്ന് ആരംഭിച്ച യാത്ര ആദ്യദിവസം അടൂരിൽ സമാപിക്കും. 11-ന് നൂറനാട് പടനിലത്തുനിന്ന് പുറപ്പെടും. കായംകുളത്ത് സമാപിക്കും. 12-ന് ചവറയിൽനിന്ന് തുടങ്ങി കൊല്ലത്ത് സമാപിക്കും. 13-ന് കൊല്ലത്തുനിന്ന് കൊട്ടിയത്തേക്കാണ് യാത്ര. 14-ന് ആറ്റിങ്ങലിൽനിന്ന് തുടങ്ങി കഴക്കൂട്ടത്ത് സമാപിക്കും. 15-ന് കഴക്കൂട്ടത്തുനിന്ന് സെക്രട്ടേറിയറ്റ് നടയിലെത്തി സമാപിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള യാത്ര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ,എൻ.ഡി.എ. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മുൻ കേന്ദ്ര മന്ത്രി പി.സി തോമസ് തുടങ്ങിയവർ സംബന്ധിച്ചു. തുഷാർ വെള്ളാപ്പള്ളി, പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാർ, തലപ്പാറ മൂപ്പൻ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവരാണ് യാത്ര നയിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2RDZ8RF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages