ന്യൂഡൽഹി: റഫാൽ ഇടപാട് വിഷയത്തിൽ സർക്കാരിന്റെ കടുത്ത വിമർശകരായ മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരിയുമായും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമായും സി.ബി.ഐ ഡയറക്ടർ അലോക്വർമ കൂടിക്കാഴ്ച്ച നടത്തിയതിനെതിരെ സർക്കാർ വ്യത്തങ്ങളിൽ അതൃപ്തി പുകയുന്നു. സർക്കാർ അന്വഷണ ഏജൻസി തലവൻ രാഷ്ട്രീയക്കാരുമായി ചർച്ച നടത്തുന്നത് അസാധാരണമെന്നായിരുന്നു സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. റഫാൽ വിഷയത്തിൽ ഉൾപ്പടെ ശക്തമായി സർക്കാർ നടപടികളെ വിമർശിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തവരാണ് പ്രശാന്ത് ഭൂഷണും അരുൺ ഷൂരിയും. കഴിഞ്ഞ ആഴ്ചയാണ് ഇവർ സി.ബി.ഐ ഡയറക്ടറെ കണ്ട് റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ സമർപ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തത്. ഇത്തരത്തിലൊരു മീറ്റിങ് നടന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ വൃത്തങ്ങൾ സംഭവത്തോട് സർക്കാറിന് മൃദു സമീപനമായിരിക്കില്ലെന്നും സൂചന നൽകി. ഇത്തരം രേഖകൾ സാധാരണഗതിയിൽ സമർപ്പിക്കേണ്ടത് സി.ബി.ഐ ഓഫീസിലാണെന്നും ഡയറക്ടർക്ക് നേരിട്ട് സമർപ്പിച്ചതിൽ ദുരൂഹത ഉണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. അടുത്തകാലത്തായി സി.ബി.ഐ. ഡയറക്ടറും കേന്ദ്രസർക്കാരും നല്ല ബന്ധത്തിലല്ല. ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയാണ് കേന്ദ്രസർക്കാരിന്റെ ഇഷ്ടക്കാരനായി അറിയപ്പെടുന്നത്. ഈ രണ്ട് ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നത അടുത്തിടെ പരസ്യമായിരുന്നു. വർമക്കെതിരേ ആരോപണങ്ങളുന്നയിച്ച് അസ്താന അടുത്തിടെ വിജിലൻസ് കമ്മിഷനെ സമീപിക്കുകയും ചെയ്തു. അലോക് വർമയ്ക്ക് അടുത്തവർഷം ജനുവരി വരെ സർവീസുണ്ട്. content highlights:Govt unhappy with CBI Director meeting
from mathrubhumi.latestnews.rssfeed https://ift.tt/2QEZbv9
via
IFTTT
No comments:
Post a Comment