ബിഡിജെഎസ് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ബിഡിജെഎസ് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശനെ തള്ളി മകൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് സമരത്തിൽ പങ്കെടുക്കുമെന്നുംവിധി മറികടക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നുംതുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വിശ്വാസികളെ തെരുവിലിറക്കിയുള്ള പ്രതിഷേധങ്ങളെ തള്ളിയും തന്ത്രികുടുംബങ്ങളുടെയും പന്തളം കൊട്ടാരത്തിന്റെയും നിലപാടുകളെ വിമർശിച്ചുംവെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസംരംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ന് തുഷാർ രംഗത്തെത്തിയത്. സംസ്ഥാന സർക്കാർ സമൂഹത്തിലെ ഭൂരിഭാഗം വരുന്ന ജനവികാരം മനസിലാക്കണമെന്നും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി ഈ വിഷയത്തിൽ തീരുമാനമെടുക്കമെന്നും തുഷാർആവശ്യപ്പെട്ടു. സംസ്ഥാനവ്യാപകമായി എൻഡിഎ നടത്തുന്ന പ്രതിഷേധ സമരത്തിൽ ബിഡിജെഎസ് പങ്കെടുക്കുന്നതിനെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലവിഷയത്തിലെ കോടതിവിധി നിർഭാഗ്യകരമായിപ്പോയെന്നും കൂടിയാലോചനയില്ലാത്ത സമരത്തിൽ ബിഡിജെസ് പങ്കെടുക്കില്ലെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി എന്ന സംഘടനയ്ക്ക് കൂടിയാലോചനയ്ക്കു ശേഷമേ സമരം സംഘടിപ്പിക്കാൻ കഴിയൂ. പൊതുജനങ്ങൾ നടത്തുന്ന സമരത്തിൽ ആരാണെന്നോ എന്താണെന്നോ അറിയാതെ കക്ഷി ചേരാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എന്നാൽ വിശ്വാസികളോടൊപ്പമാണ് ബിഡിജെഎസ്. ഹിന്ദു സമുദായങ്ങൾക്ക് മാത്രമുള്ള വിഷയമല്ല ഇത്. നാളെയിത് മറ്റു സമുദായങ്ങൾക്കും പ്രശ്നമാകാനിടയുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പമാണ് ബിഡിജെഎസ്. അതുകൊണ്ട് സമരത്തിൽ ബിഡിജെഎസും പങ്കെടുക്കും. തുഷാർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2E6EO8O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages