ബ്രൂവറി : അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ബ്രൂവറി : അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

കൊച്ചി:ബ്രൂവറികൾക്ക് അനുമതി നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെൻഡിങ് യൂണിറ്റുകൾക്ക് അനുമതി നൽകിയ ഉത്തരവ്, സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹർജി കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ രണ്ടാമത്തെ ഇനമായാണ് ഹർജി വന്നത്. വിഷയം സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് സി വി തോമസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ബ്രൂവറി,ബ്ലെൻഡിങ് കമ്പനികളെ കൂടാതെ എക്സൈസ് കമ്മീഷണർ, സംസ്ഥാന സർക്കാർ എന്നിവരെയും എതിർ കക്ഷികളാക്കിക്കൊണ്ടാണ് ഹർജി സമർപ്പിച്ചിരുന്നത്. അനുമതി നൽകിയതിൽ അഴിമതി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ അനുമതി റദ്ദാക്കിയത്. content highlights:High court rejects plea demanding enquiry on brewery sanction


from mathrubhumi.latestnews.rssfeed https://ift.tt/2QFpGk5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages