ശ്രീധരന്‍പിള്ള ഒരു കൊനഷ്ട്ട് വക്കീലെന്ന് കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ശ്രീധരന്‍പിള്ള ഒരു കൊനഷ്ട്ട് വക്കീലെന്ന് കടകംപള്ളി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നല്ല വക്കീലല്ലെന്നും കൊനഷ്ട്ട് കാര്യങ്ങൾ ചെയ്യുന്ന വക്കീലാണെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതു കൊണ്ടാണ് ശബരിമല വിഷയത്തിൽ കേന്ദ്ര ഓർഡിനൻസിനായി കേരള സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും കടകംപള്ളി ആരോപിച്ചു. ശബരിമലയിൽ ഇതുവരെ ചെയ്തിരുന്നത് അവിടെ വരുന്ന സ്ത്രീകളെ തടയുക എന്നതായിരുന്നു. കോടതി വിധി വന്നതോടെ ഇനി തടയാനാകില്ല. അവിടെ വരുന്നവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. ശബരിമല വിഷയത്തിൽ എതിർപ്പുള്ള വിശ്വാസികളുടെ വിശ്വാസത്തെ സർക്കാർ ബഹുമാനിക്കുന്നു. വിശ്വാസികളുടെ പ്രതികരണം സ്വാഭാവികമാണ്. മുൻപും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. സർക്കാരിനെ പുലഭ്യം പറഞ്ഞതുകൊണ്ട് ഇതിന് പരിഹാരമുണ്ടാവില്ല. റിവിഷൻ ഹർജി തീർപ്പാകുന്നത് വരെ കാത്തിരിക്കാനുള്ള വിവേകമാണ് ഇപ്പോൾ ആവശ്യം. സംസ്ഥാന സർക്കാർ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല. ആർ.എസ്.എസുമായി അടുപ്പമുള്ള ആളുകളാണ് ഈ വിധിക്ക് വേണ്ടി കോടതിയിൽ പോയത് എന്ന കാര്യം പുറത്ത് വന്നിരിക്കുകയാണ്. കേസ് നടത്തി വിധി നേടുകയും അതേ വിധിക്കെതിരെ വിശ്വാസികളെ തെരുവിലിറക്കുകയും ആ പേരിൽ അമ്പലങ്ങളെ തന്നെ ആക്രമിക്കുകയുമാണ് ആർ.എസ്.എസ് ഇപ്പോൾ ചെയ്യുന്നതെന്നും കടകംപള്ളി ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2OgJ1eZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages