ക്വലാലംപുർ:ലോകകപ്പ് കളിക്കാനുള്ള യോഗ്യതയിലേക്ക് ഒരൊറ്റ ജയം അകലെ മാത്രമായിരുന്നു ഇന്ത്യ. എന്നാൽ 67-ാം മിനിറ്റിൽ ഗോൾകീപ്പർ നീരജിന്റെ കൈയിൽ തട്ടി വന്ന ആ പന്ത് കൊറിയൻ താരം ജിയോൺ സാൻ ബിങ്ങ് വലയിലെത്തിച്ചതോടെ ഇന്ത്യയുടെ സ്വപ്നമെല്ലാം പൊലിഞ്ഞു. ഇതോടെ അടുത്ത വർഷം പെറുവിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പിലേക്ക് യോഗ്യത നേടാതെ ഇന്ത്യ പുറത്തായി. എ.എഫ്.സി അണ്ടർ-16 ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ പകുതിയിൽ കൊറിയയെ ഗോൾരഹിത സമനിലയിൽ പിടിക്കാൻ ഇന്ത്യക്കായി. ഇന്ത്യൻ ഗോൾമുഖത്തേക്ക് കൊറിയ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും പ്രതിരോധത്തേയും ഗോൾകീപ്പർ നീരജ് കുമാറിനേയും മറികടക്കാനായില്ല. പലപ്പോഴും നീരജ് കുമാറിന്റെ സേവുകൾ ഇന്ത്യയെ രക്ഷപ്പെടുത്തുകയായിരുന്നു. എട്ടോളം കോർണറുകളാണ് കൊറിയക്ക് ലഭിച്ചത്. എന്നാൽ കൊറിയ ഒരൊറ്റ കോർണർ പോലും വഴങ്ങിയില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇന്ത്യ ഗോളിലേക്കൊരു ശ്രമം നടത്തിയെങ്കിലും പന്ത് കൊറിയൻ ഗോളിയുടെ കൈയിൽ വിശ്രമിച്ചു. ആദ്യ പകുതിയിൽ ഇന്ത്യ നടത്തിയ ഒരൊറ്റ മുന്നേറ്റമാണത്. എന്നാൽ രണ്ടാം പകുതിയിൽ കൊറിയ മത്സരം കൂടുതൽ കടുപ്പമാക്കി. ഇതിന്റെ ഫലം 67-ാം മിനിറ്റിൽ കണ്ടു. ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത് നീരജ് രക്ഷപ്പെടുത്തിയെങ്കിലും ഓടിക്കയറിയ ജിയോൺ സാൻ ബിങ്ങ് പന്ത് വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ഇന്ത്യ ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. അവസാന അഞ്ച് മിനിറ്റിൽ ഇന്ത്യ കൊറിയയുടെ ഗോൾമുഖം പരീക്ഷിച്ചു. പക്ഷേ അതൊന്നും വിലപ്പോയില്ല. ഫൈനൽ വിസിലൂതിയതോടെ കൊറിയ സെമിയിലേക്ക് മുന്നേറി. 16 വർഷത്തിന് ശേഷം എ.എഫ്.സി അണ്ടർ-16 ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ കളിക്കാനായെന്ന അഭിമാന നേട്ടവുമായി ഇന്ത്യക്ക് മടങ്ങാം. 2017-ൽ ആതിഥേയരെന്ന നിലയിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീം അണ്ടർ- 17 ലോകകപ്പിന് നേരിട്ടു യോഗ്യത നേടിയിരുന്നു. എന്നാൽ ഇത്തവണ യോഗ്യതാ റൗണ്ട് എന്ന കടമ്പ കടന്ന് ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇന്ത്യക്കുണ്ടായിരുന്നത്. എ.എഫ്.സി അണ്ടർ-16 ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തുന്ന നാല് ടീമുകൾക്കും അണ്ടർ-17 ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും. Live Blog LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2NaHhyd
via
IFTTT
No comments:
Post a Comment