മുഖ്യമന്ത്രിക്കെതിരായ ഫേയ്‌സ്ബുക്ക് പോസ്റ്റ്; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

മുഖ്യമന്ത്രിക്കെതിരായ ഫേയ്‌സ്ബുക്ക് പോസ്റ്റ്; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരായി ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റിട്ട ദേവസ്വം ബോർഡ്ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടനെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രം ഫോട്ടോഷോപ്പ്ഉപയോഗിച്ച് മാറ്റംവരുത്തി,അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഷ്ണു ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ ഇത് ഇയാൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ദേവസ്വം കമ്മീഷണർ എൻ. വാസുവാണ് വിഷ്ണുവിനെ സസ്പെൻഡ്ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയതെന്ന് ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2NX7KEM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages