തിരുവനന്തപുരം : ഗാന്ധിജയന്തി ദിനത്തില്‍ ശിക്ഷാ ഇളവ് നല്‍കി തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി വിവിധ കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന 36 തടവുകാരെ വിട്ടയയ്ക്കാനാണ് മന്ത്രിസഭ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
കൊലപാതകക്കേസിലെ പ്രതികള്‍, ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍, അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്തുകേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് വിട്ടയ്ക്കുന്നത്.
ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഇളവിനായി 126 പേരുടെ പട്ടികയാണ് സംസ്ഥാന ജയില്‍ ഉപദേശക സമിതി ശിപാര്‍ശ ചെയ്തത്. ഇതില്‍ 36 പേരുടെ പട്ടികയാണ് മന്ത്രിസഭ അംഗീകരിച്ചത്. പിന്നീട് ഈ പട്ടിക ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുയായിരുന്നു. ഒരു മാസം മുതല്‍ ഒന്നര വര്‍ഷം വരെയാണ് ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കുന്നത്.
from mangalam.com https://ift.tt/2QnWGxs
via IFTTT
No comments:
Post a Comment