ഭൂകമ്പത്തിന്റെയും സുനാമിയുടെയും പശ്ചാത്തലത്തില്‍ ഇന്തോനേഷ്യയില്‍ ജയില്‍ ചാട്ടം: ഭൂകമ്പം തകര്‍ത്ത ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടത് 1,200 കുറ്റവാളികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ഭൂകമ്പത്തിന്റെയും സുനാമിയുടെയും പശ്ചാത്തലത്തില്‍ ഇന്തോനേഷ്യയില്‍ ജയില്‍ ചാട്ടം: ഭൂകമ്പം തകര്‍ത്ത ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടത് 1,200 കുറ്റവാളികള്‍

ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ച സാഹചര്യത്തില്‍ വിവിധ ജയിലുകളില്‍ നിന്നായി 1200 കുറ്റവാളികളാണ് രക്ഷപ്പെട്ടത്. സുല്‍വേശി മേഖലയിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്. 120 പേരെ താമസിപ്പിക്കാവുന്ന പാലു നഗരത്തിലെ ജയിലില്‍ 581 പേരാണുണ്ടായിരുന്നത്.

ഭൂകമ്പത്തില്‍ മതിലുകള്‍ തകര്‍ന്നതോടെ ഇവരെല്ലാം രക്ഷപ്പെട്ടതായി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. ജീവന്‍ തന്നെ അപകടത്തിലായേക്കുമെന്ന ഭീതിമൂലമാണഅ അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുക എന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

ധോംഗളയിലെ ജയിലിലും ഇതേ അവസ്ഥയുണ്ടായി. 343 പേരാണ് ഇവിടെ നിന്നും രക്ഷപ്പെട്ടത്. കുടുംബം മുഴുവന്‍ അപകടത്തില്‍ പെട്ടെന്നും അവരെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ നിരാഹരിച്ചതിനെ തുടര്‍ന്നാണ് അവര്‍ രക്ഷപ്പെട്ടതെന്ന് നിയമന്ത്രാലയ വക്താവ് കൂട്ടിചേര്‍ത്തു. ഭൂകമ്പാനാന്തര ദുരിതാശ്വാസ പ്രക്രീയയിലും പുനരധി വാസപ്രവര്‍ത്തനങ്ങളിലും മറ്റൊരു തലവേദന കൂടിയായി ഇന്തോനേഷ്യന്‍ സര്‍ക്കാരിന് ഈ ജയില്‍ ചാട്ടം.



from mangalam.com https://ift.tt/2NdyYli
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages