ന്യൂഡൽഹി: ഹാർവാർഡ് സർവ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായിനിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്ഫെൽഡ് ഡിസംബറിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. 2001ൽ പ്രിൻസ്ടൺ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഗീത, ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി. വാഷിംഗ്ടൺ സർവ്വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതയ്ക്ക് അമേരിക്കൻ പൗരത്വവുമുണ്ട്. ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീതയെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റീൻ ലഗാർദെ അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത.
from mathrubhumi.latestnews.rssfeed https://ift.tt/2Rf5gj6
via
IFTTT
No comments:
Post a Comment