റഫാല്‍: മോദിയെ പിന്തുണച്ചിട്ടില്ല, നിലപാട് തിരുത്തി ശരദ് പവാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

റഫാല്‍: മോദിയെ പിന്തുണച്ചിട്ടില്ല, നിലപാട് തിരുത്തി ശരദ് പവാര്‍

ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള തന്റെ മുൻ നിലപാട് തിരുത്തി എൻസിപി നേതാവ് ശരദ് പവാർ. താൻ മോദിയെ പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ മോദിയെ പിന്തുണച്ചതായി ആരോപിച്ച് ചിലർ വിമർശനമുന്നയിക്കുന്നുണ്ട്. ഞാൻ മോദിയെ പിന്തുണച്ചിട്ടില്ല, ഇനിയൊരിക്കലും പിന്തുണയ്ക്കുകയുമില്ല. എന്തുകൊണ്ടാണ് റഫാൽ വിമാനങ്ങളുടെ വില 650 കോടിയിൽനിന്ന് 1600 കോടിയായി ഉയർന്നതെന്ന് സർക്കാർ സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നിൽ വ്യക്തമാക്കണം- പവാർ പറഞ്ഞു. മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പവാർ ഒരു മറാഠി ചാനലിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ പവാറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപിയും രംഗത്തെത്തിയിരുന്നു. റഫാൽ അഴിമതി ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കെയായിരുന്നു പവാറിന്റെ പ്രസ്തവാന. പവാറിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും എം പിയുമായ താരിഖ് അൻവർ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. Content Highlights:Did not support PM Modi, Sharad Pawar, Rafale deal


from mathrubhumi.latestnews.rssfeed https://ift.tt/2RgWS2L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages