ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മനോഹര്‍ പരീക്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മനോഹര്‍ പരീക്കര്‍

ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിനായി മന്ത്രിമാരോട് താൻ ചികിത്സയിൽ കഴിയുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ എത്താൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ നിർദേശം നൽകി. മുഖ്യമന്ത്രി ചികിത്സയിലായതിനാൽ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കർ ആശുപത്രി മുറിയിൽ മന്ത്രിസഭാ യോഗം വിളിച്ചത്. സെപ്റ്റംബർ 15 മുതൽ എയിംസിൽ ചികിത്സയിലാണ് പരീക്കർ. യോഗത്തിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മന്ത്രിമാർക്ക് ചില അധിക ചുമതലകൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.ചികിത്സയിലാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പരീക്കറെ മാറ്റില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. പരീക്കറെ ഡൽഹി എയിംസിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് മുതൽക്കാണ് ഗോവയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തത്. ഈ സാഹചര്യത്തിൽ സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തു വന്നിരുന്നു. 2017ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ കഴിയാതെ വന്നപ്പോൾ ഗോവ ഫോർവേഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്, മൂന്ന് സ്വതന്ത്രർ എന്നിവരെ ഒപ്പം ചേർത്ത് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2EgmgTK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages