ന്യൂഡൽഹി: 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന 900 തടവുകാരെ ആദ്യ ഘട്ടത്തിൽ വിട്ടയക്കും. ജൂലായ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനെറ്റ് യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. മൂന്ന് ഘട്ടങ്ങളിലായി തടവുകാരെ വിട്ടയക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടിനാരംഭിച്ച ആദ്യ ഘട്ടത്തിലെ വിട്ടയക്കൽ പൂർത്തിയായത് ഒരാഴ്ചയിലേറെ സമയമെടുത്താണ്.രണ്ടാം ഘട്ടം 2019 ഏപ്രിൽ 19നും മൂന്നാം ഘട്ടം 2019 ഒക്ടോബർ രണ്ടിനും നടപ്പാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. 55 വയസിനു മുകളിൽ പ്രായമുള്ള 50 ശതമാനമോ അതിൽ കൂടുതലോ തടവ് ശിക്ഷ അനുഭവിച്ച സ്ത്രീ, ട്രാൻസ്ജെൻഡർവിഭാഗങ്ങളിൽപ്പെട്ട തടവുകാരെ വിട്ടയക്കും. കൂടാതെ 60 വയസിന് മുകളിൽ പ്രായമുള്ള 50 ശതമാനമോ അതിൽ കൂടുതലോ തടവ് ശിക്ഷ അനുഭവിച്ച പുരുഷ തടവുകാരെയും വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ 70 ശതമാനത്തിലേറെ ശാരീക വൈകല്യമുള്ളവരേയും തീവ്രമായ അസുഖം ബാധിച്ചവരേയും, ശിക്ഷാ കാലാവധിയിൽ മൂന്നിൽ രണ്ട് അനുഭവിച്ചുകഴിഞ്ഞവരേയും വിട്ടയയ്ക്കാനായി പരിഗണിക്കുന്നുണ്ട്. അതേസമയം വധ ശിക്ഷയ്ക്ക് വിധിച്ചവരേയും വധശിക്ഷ ജീവപര്യന്തമായി കുറച്ചവരേയും വിട്ടയക്കില്ല.സ്ത്രീധന കൊല, ബലാത്സംഗങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ വിട്ടയക്കില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2pLjrA2
via
IFTTT
No comments:
Post a Comment