തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടർ വിൽപ്പനയ്ക്ക്. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്നാട് സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2006-ൽ ആണ് ജയലളിത ഹെലികോപ്ടർ വാങ്ങിയത്. ഇരട്ട എൻജിനുള്ള ഇതിൽ 11 പേർക്ക് യാത്രചെയ്യാം. ഇപ്പോളിത് ചെന്നൈ വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുകയാണ്. ഇത് വിൽക്കാൻ വേണ്ടി സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എസ്.ടി.സി)യെ ഏൽപ്പിച്ചിരിക്കുകയാണ് സർക്കാർ. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഹെലികോപ്ടർ പരിപാലിച്ചിരുന്നത്. എന്നാൽ വിൽക്കാനുള്ള കാരണം അവർ വ്യക്തമാക്കിയിട്ടില്ല. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വിൽപ്പനയെന്നാണ് അനൗദ്യോഗിക വിവരം. ജയലളിതയുടെ മരണശേഷം ഹെലികോപ്ടർ അധികമൊന്നും ഉപയോഗിച്ചിട്ടില്ല. ജയലളിത ഔദ്യോഗിക ആവശ്യങ്ങൾക്കും കോടനാട് എസ്റ്റേറ്റിൽ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ഹെലികോപ്ടർ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലും പാർട്ടി സമ്മേളനങ്ങളിലും പങ്കെടുക്കാൻ ജയലളിത സർക്കാർ വക ഹെലികോപ്ടർ ഉപയോഗിച്ചതായി വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. Content Highlights;Tamilnadu Government to sell Jayalalithaschopper
from mathrubhumi.latestnews.rssfeed https://ift.tt/2RIAmzO
via
IFTTT
No comments:
Post a Comment