52 റണ്‍സിനിടയില്‍ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

52 റണ്‍സിനിടയില്‍ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടം

ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ കീറൺ പവലിന്റേയും ബ്രാത്വെയ്റ്റിന്റേയും വിക്കറ്റുകളാണ്് വിൻഡീസിന് നഷ്ടമായത്. 30 പന്തിൽ 22 റൺസെടുത്ത പവലിനെ അശ്വിൻ, ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു. 68 പന്തിൽ 14 റൺസായിരുന്നു ബ്രാത്വെയ്റ്റിന്റെ സമ്പാദ്യം. ബ്രാത്വെയ്റ്റിനെ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നിലവിൽ 30 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലാണ് വിൻഡീസ്. 10 റൺസുമായി ഹെറ്റ്മെയറും നാല് റൺസുമായി ഹോപ്പുമാണ് ക്രീസിൽ. കഴിഞ്ഞ ടെസ്റ്റിൽ പരിക്കിനെ തുടർന്ന് പുറത്തിരുന്ന ക്യാപ്റ്റൻ ജേസൺ ഹോൾഡർ വിൻഡീസ് നിരയിൽ തിരിച്ചെത്തി. ഇതോടെ കീമോ പോളിന് സ്ഥാനം നഷ്ടപ്പെട്ടു. ഷെമാൻ ലൂയിസിന് പകരം സ്പിന്നർ ജോമെൽ വരിക്കനും ടീമിലെത്തി. ഇന്ത്യൻ ടീമിൽ ഒരൊറ്റ മാറ്റമാണുള്ളത്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചതോടെ പകരം ശാർദൂൽ ഠാക്കൂറിനെ ടീമിലുൾപ്പെടുത്തി. ശാർദൂലിന്റെ അരങ്ങേറ്റ മത്സരമാണിത്. രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ വിൻഡീസ് ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങിയിരുന്നു. കളി തീരാൻ രണ്ടു ദിവസം ബാക്കി നിൽക്കെയാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ശാർദൂൽ ക്യാപ്പിൽ ചുംബിക്കുന്നു ഫോട്ടോ: ബിസിസിഐ Content Highlights: India vs West Indies Shardul Thakur handed Test debut


from mathrubhumi.latestnews.rssfeed https://ift.tt/2IR2E7s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages