ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി:നെറ്റ് വർക്ക് പ്രശ്നത്തെ തുടർന്ന് ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെടാൻ സാധ്യതയെന്ന് റഷ്യയുടെ അറിയിപ്പ്. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈൻ സെർവറുകളെല്ലാം പ്രവർത്തനരഹിതമാക്കുന്നതോടെയാണിത്. ഏതാനും സമയത്തേക്കായിരിക്കും ഇന്റർനെറ്റ് തടസ്സം നേരിടുക. അറ്റകുറ്റപ്പണിക്കായി ക്രിപ്റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈൻ പേരുകൾസംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വർധിച്ചു വരുന്ന സൈബർ ആക്രമണം കണക്കിലെടുത്ത് ഇതിനെ നേരിടുന്നതിന് സുരക്ഷ വർധിപ്പിക്കുന്നതിനാണ് മെയിന്റനൻസ് നടത്തുന്നത്. ഇന്റർനെറ്റ് സേവനദാതാക്കളുംനെറ്റ് വർക്ക് ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ പ്രസ്താവനയിൽ പറയുന്നത്. ഉചിതമായ സുരക്ഷാ അനുബന്ധ നടപടികൾ കൈക്കൊണ്ടാൽ തടസ്സപ്പെടൽ ഒഴിവാക്കാനാകും. വെബ് പേജുകളും അതുപോലെ ഓൺലൈനായി ഇടപാടുകൾ നടത്തുന്നതിനും അടുത്ത 48 മണിക്കൂർ ചില തടസ്സങ്ങൾ നേരിട്ടേക്കാം. കാലഹരണപ്പെട്ട ഐഎസ്പിയാണെങ്കിൽ ഉപയോക്താക്കൾക്ക് ഗ്ലോബൽ നെറ്റ് വർക്ക് കിട്ടുന്നതിനും തടസ്സം നേരിട്ടേക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/2pPzRHK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages