ശസ്ത്രക്രിയ വിജയകരം; അഭിലാഷ് ടോമി സുഖം പ്രാപിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ശസ്ത്രക്രിയ വിജയകരം; അഭിലാഷ് ടോമി സുഖം പ്രാപിക്കുന്നു

ന്യൂഡൽഹി:ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി പ്രയാണത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അകപ്പെട്ട മലയാളി നേവി ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിൽ എയർ കൊമൊഡോർ എം.എസ് ശ്രീധറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അപകടത്തിനിടയിൽ അഭിലാഷിന്റെ നട്ടെല്ലിന്റെ കശേരുവിന് പൊട്ടലേറ്റിരുന്നു. രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ പൂർണ വിജയമായിരുന്നെന്നും അഭിലാഷ് സുഖം പ്രാപിക്കുകയാണെന്നും ഇന്ത്യൻ നാവിക സേന വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം അഭിലാഷിനെ നാവികസേനമേധാവി സുനിൽ ലാംബ സന്ദർശിച്ചു. എയർ കൊമൊഡോർ എം.എസ് ശ്രീധറുമായി ലാംബ ചർച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് അഭിലാഷ് ടോമിയെ ഇന്ത്യൻ നാവികസേനകപ്പൽ ഐ.എൻ.എസ് സത്പുരയിൽ വിശാഖപട്ടണത്ത് എത്തിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ സൈനികാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്രഞ്ച് മത്സ്യബന്ധന കപ്പൽ തുരിയ രക്ഷപ്പെടുത്തിയ അഭിലാഷ് ടോമിയെ ആദ്യമെത്തിച്ചത് ന്യൂ ആംസ്റ്റർഡാം ദ്വീപിലേക്കായിരുന്നു. അവിടെവെച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഐ.എൻ.എസ് സത്പുരയിൽ വിശാഖപട്ടണത്ത് എത്തിക്കുകയായിരുന്നു. Content Highlights: Navy Chief Admiral Sunil Lanba Meets Sailor Abhilash Tomy After Surgery


from mathrubhumi.latestnews.rssfeed https://ift.tt/2IQ2EVb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages