ചെന്നൈ: എയർ ഇന്ത്യഎക്സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകർത്തു.ട്രിച്ചി-ദുബായ് ബോയിങ്ബി 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ചക്രങ്ങൾക്ക് തകരാർ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 130 യാത്രക്കാരുണ്ടായിരുന്നു വിമാനത്തിൽ. എല്ലാവരും സുരക്ഷിതാരാണെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ച 1.20 ഓടെയാണ് സംഭവം. വിമാനത്തിന്റെ പിൻ ചക്രങ്ങളാണ് മതിലിൽ ഇടിച്ചത്.ഇടിയിൽ മതിലിന്റെ ഒരു ഭാഗം തകർന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകർന്നിട്ടുണ്ട്. സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്.യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നൽകിയതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2CbGonp
via
IFTTT
No comments:
Post a Comment