ലീവെടുക്കരുത്; ജോലിസമയത്ത് മുങ്ങരുത്; കോടതി ശുദ്ധീകരണത്തിനൊരുങ്ങി ചീഫ് ജസ്റ്റിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ലീവെടുക്കരുത്; ജോലിസമയത്ത് മുങ്ങരുത്; കോടതി ശുദ്ധീകരണത്തിനൊരുങ്ങി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതിയുടെ പ്രവർത്തന ദിവസങ്ങളിൽ ലീവെടുക്കരുത്. പ്രവർത്തന സമയങ്ങളിൽകോടതിമുറികളിൽ ഉണ്ടായിരിക്കണം.ജോലികൾ കൃത്യമായി ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ജുഡീഷ്യറിയെഅഴിമതിയിൽ നിന്ന് മുക്തമാക്കണം. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞ് രഞ്ജൻ ഗൊഗൊയ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും മുതിർന്ന് ന്യായാധിപൻമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞ കാര്യങ്ങളാണിത്. കേസുകൾ മുടങ്ങി കിടക്കുന്നത് നിയമ സംവിധാനത്തിന് അപകീർത്തി വരുത്തുമെന്നും അദ്ദേഹം ജഡ്ജിമാരെ ഓർമിപ്പിച്ചു. ദേശീയ ജുഡീഷ്യൽ ഡാറ്റ പ്രകാരം രാജ്യത്തെ ഹൈക്കോടതികളിൽ 43 ലക്ഷത്തോളം കേസുകൾ കെട്ടികിടക്കുന്നുണ്ട്. സുപ്രീംകോടതിയിൽ 55,946 കേസുകളാണ് കെട്ടികിടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പത്തോളം മാർഗനിർദേശങ്ങളുമായാണ് അദ്ദേഹം ജഡ്ജിമാരുമായി ചർച്ചനടത്തിയത്.ജുഡീഷ്യറിയിലെ അഴിമതിയെ ചർച്ചയ്ക്കിടെ ഗൊഗൊയ് രൂക്ഷമായി വിമർശിച്ചു. ജോലി ചെയ്യാൻ മടിക്കാണിക്കുന്ന ജഡ്ജിമാരെ പിൻവലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അഭിഭാഷകരെ പോലെ മികച്ച വേതനം ജഡ്ജിമാർക്കും വേണം. അല്ലങ്കിൽ പ്രലോഭനങ്ങൾക്ക് കീഴ്പ്പെട്ടേക്കാം. ജുഡീഷ്യയറിയിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തണം. അല്ലങ്കിൽ അത് സംവിധാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസുകൾ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുൻപാകെ മെൻഷൻ ചെയ്യുന്ന രീതി ഗൊഗൊയ് സ്ഥാനം ഏറ്റെടുത്ത ഉടൻ അവസാനിപ്പിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2RF5iku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages