പ്രതീകാത്മക ചിത്രം തൃശൂർ/ കൊച്ചി:ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കവർച്ച. കൊരട്ടയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കുത്തിത്തുറന്നു. 10 ലക്ഷം രൂപ നഷ്ടപ്പെട്ടു. രാവിലെ എടിഎമ്മിലെത്തിയവരാണ് വിവരം പോലീസിൽ അറിയിച്ചത്. തൃപ്പൂണിത്തുറ ഇരുമ്പനത്തും എംടിഎം കുത്തിത്തുറന്നു. എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇരുമ്പനത്ത് കൂടാതെ കൊച്ചിയിൽ മറ്റ് ചില സ്ഥലങ്ങളിലും എടിഎം കവർച്ചയ്ക്കുള്ള ശ്രമം നടന്നതായി റിപ്പോർട്ടുകളുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OVYNLF
via
IFTTT
No comments:
Post a Comment