ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന ഹര്‍ജി: സുപ്രീം കോടതി നോട്ടീസ് അയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന ഹര്‍ജി: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്ന ഹർജികളിൽ സംസ്ഥാന സർക്കാരിനും മൂന്ന് ദേവസ്വം ബോർഡുകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി, ടി.ജി മോഹൻദാസ് എന്നിവരുടെ ഹർജികളിലാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്ക് ശേഷം കോടതി ഹർജിയിൽ വാദം കേൾക്കും. നേരത്തേ വിഷയവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ ദേവസ്വം ബോർഡിന് നിർദേശങ്ങൾ നൽകാൻ തയ്യാറാണെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയും ബോർഡിന്റെ പ്രവർത്തന രീതിയും ശരിയായ രീതിയിലല്ലെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. സർക്കാർ ഹിന്ദു എം.എൽ.എമാരിൽനിന്നും ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയുണ്ടെന്നും എന്നാൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിലപാടുകൾ പലപ്പോഴും ഹിന്ദു ആചാരങ്ങൾക്ക് അനുകൂലമാവാറില്ലെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2QMHDgU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages