ശബരിമല: സുപ്രീംകോടതി വിധി ശരിയല്ലെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ശബരിമല: സുപ്രീംകോടതി വിധി ശരിയല്ലെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേസ്ത്രീകൾക്ക് പ്രവേശനം നൽകിയ സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മൽഹോത്രയുടെ വിധിയാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെയാണ് അറ്റോർണി ജനറലിന്റെ പരാമർശം. ജനവികാരം മാനിക്കാതെയാണ് കോടതി വിധി. സ്ത്രീകൾ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീപ്രവേശനുണ്ടായാൽ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികൾ ചിന്തിക്കുന്നുണ്ട്. കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോർണി ജനറൽ പറഞ്ഞു. ജനവികാരം മാനിക്കണം. ഇന്ദു മൽഹോത്രയുടെ വിധിയാണ് ഞാൻ സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അറ്റോർണി ജനറലാകുന്നതിന് മുമ്പ് ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിരുന്നത് കെ.കെ വേണുഗോപാലായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2PC7GXG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages