പ്രതിഷേധങ്ങള്‍ക്കിടെ മുട്ടിടിച്ചു; തിരിച്ചു പോകാതെ നിവൃത്തിയില്ലെന്ന് രഹന ഫാത്തിമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

പ്രതിഷേധങ്ങള്‍ക്കിടെ മുട്ടിടിച്ചു; തിരിച്ചു പോകാതെ നിവൃത്തിയില്ലെന്ന് രഹന ഫാത്തിമ

സന്നിധാനം: തിരിച്ചു പോകാതെ നിവൃത്തിയില്ലെന്ന് ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹന ഫാത്തിമ. ശബരിമലയില്‍ പ്രവേശിക്കാന്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വലിയ ഒരു പോലീസ് സംഘത്തിന്റെ സംരക്ഷണയിലായിരുന്നു രഹന ഫാത്തിമയും മറ്റൊരു യുവതിയും രാവിലെ മലകയറി തുടങ്ങിയത്. എന്നാല്‍ നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ ഭക്തജനങ്ങള്‍ തടയുകയായിരുന്നു.

ഒടുവില്‍ പോലീസിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രി നിര്‍ദ്ദേശം നല്‍കിയതോടെ ഇവര്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. സന്നിധാനത്ത് നിന്നും രഹ്ന ഫാത്തിമയും വനിതാ ജേര്‍ണലിസ്റ്റ് കവിതയും പൊലീസ് സംരക്ഷണയില്‍ തിരിച്ചിറങ്ങുകയാണ്.

വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവും. ഭക്തരായുള്ള ആളുകള്‍ വന്നാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കടകംപള്ളി ശ്രീധരന്‍ പറഞ്ഞു.



from mangalam.com https://ift.tt/2ExXaQt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages