മലകയറാന്‍ തയ്യാറായി മേരി സ്വീറ്റി; അയ്യപ്പന്റെ അനുഗ്രഹമുണ്ടെങ്കില്‍ കാണുമെന്ന്; പോലീസ് അനുനയിപ്പിച്ച് പമ്പയിലെത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

മലകയറാന്‍ തയ്യാറായി മേരി സ്വീറ്റി; അയ്യപ്പന്റെ അനുഗ്രഹമുണ്ടെങ്കില്‍ കാണുമെന്ന്; പോലീസ് അനുനയിപ്പിച്ച് പമ്പയിലെത്തിച്ചു

പമ്പ: ശബരിമല പ്രവേശനത്തിന് രണ്ട് യുവതികള്‍ എത്തിയതിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതിനു മുന്‍പ് പ്രായപരിധി കഴിയാത്ത മറ്റൊരു സ്ത്രീ കൂടി ശബരിമല കയറാനെത്തി. കഴക്കൂട്ടം സ്വദേശിയും ഗള്‍ഫ് പ്രവാസിയുമായ മേരി ട്വീറ്റി എന്ന സ്ത്രീയാണ് സ്വാമി അയ്യപ്പന്‍ റോഡ് വരെ എത്തിയത്. ഇവരുടെ സാന്നിധ്യം അറിഞ്ഞ പോലീസ് സുരക്ഷാപ്രശ്‌നമുണ്ടെന്ന് അറിയിക്കുകയും താല്‍പര്യമുണ്ടെങ്കില്‍ പോകാമെന്നും അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന അയ്യപ്പഭക്തരും സഹോദരി തിരിച്ചുപോകണമെന്ന് അഭ്യര്‍ത്ഥിച്ചു. ഭക്തര്‍ ശരണംവിളി തുടങ്ങിയതോടെ പോലീസ് ഇവരെ പമ്പയിലേക്ക് മടക്കി കൊണ്ടുപോയി.

താനും അയ്യപ്പന്റെ ഭക്തയാണെന്നും 46 വയസ്സ് പിന്നിട്ടയാളാണെന്നും മേരി സ്വീറ്റി പറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹമുണ്ടെങ്കില്‍ താന്‍ ദര്‍ശനം നടത്തും. തന്നിലുള്ള ബാഹ്യശക്തിയാണ് ഇവിടെ എത്തിച്ചത്്. വിദ്യാരംഭ ദിവസമായ ഇന്നുതന്നെ അയ്യപ്പനെ കാണണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. പ്രതിഷേധമുണ്ടെങ്കിലും പരമാവധി മല കയറുമെന്നും അവര്‍ പറഞ്ഞു.

ഇരുമുടികെട്ട് ഇല്ലാതെ എത്തിയ മേരി ട്വീറ്റിയെ മല ഇറങ്ങിവന്ന ഭക്തരും പ്രതിഷേധക്കാരും ചോദ്യം ചെയ്തു. എന്നാല്‍ ഇരുമുടിക്കെട്ടുമായി മല കയറാന്‍ ബുദ്ധിമുട്ടുണ്ടെന്നും താനും ഭക്ത തന്നെയാണെന്നും അവര്‍ പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് അവര്‍ പോലീസിനൊപ്പം പമ്പയിലേക്ക് മടങ്ങിയത്.



from mangalam.com https://ift.tt/2AieV1K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages